കടല്‍ വറ്റി പോയില്ല
ചന്ദ്രന്‍ ചുവന്നില്ല
പള്ളി മണി ഇന്നും മുഴങ്ങി
ഞാന്‍ ഇന്നും ചിരിച്ചു
നീ മറഞ്ഞാലും തിരയടിക്കും
യാത്രകള്‍ ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും
ഞാന്‍ ആരെന്നു ഞാന്‍ കണ്ടെത്തിയേക്കും
ഒരു ജന്മം അതിന്‍റെ അര്‍ഥവും ലക്ഷ്യവും മന്സ്സിലാക്കിയെക്കും
നിന്റെ ചിന്തകള്‍ നാളെ എനിക്കിത്ര ദുര്ഗ്രാഹ്യമ് ആകണമെന്നില്ല
നാളെ ഞാന്‍ നിന്നെ മനസ്സിലാക്കിയേക്കാം
ഇന്നിന്റെ നിന്നെ നാളെ ഞാന്‍ അറിഞ്ഞു കഴിഞ്ഞാല്‍
ഒരു മടനങി വരവുണ്ടാകില്ല
ഇന്നിന്റെ നിരകണ്ണ്‍ചിരിയുടെ സാന്ത്വനം ആന്നുണ്ടാകില്ലല്ലോ.
ചില യാത്ര പറച്ചിലുകള്‍ അങ്ങിനെയാണ്
ആര്‍ ആരെയാണ് നഷ്ടപ്പെടുത്തുന്നത് എന്നുള്ളതല്ല
ആര്‍ ആരെയാണ് തോല്പ്പിച്ചുകലയുന്നത് എന്നതാണ് സമസ്യ
No comments:
Post a Comment