Thursday, January 1, 2009

അത് കലാപം ആയിരുന്നില്ല

പൂര കിണ്ടിയായി ബൈക്കില്‍ വരികയാണ് ഞാന്‍. അടിച്ചിട്ട് വീട്ടീ കേറാന്‍ പറ്റത്തില്ല. സൊ ഒരു പടത്തിനൊക്കെ പോയി മെല്ലെ വീട്ടിലെത്താം. ഒന്നാമത് കൈയില്‍ ലൈസന്‍സ് ഇല്ല, പിന്നെ റോഡ് ഒക്കെ പുഴ പോലെയും. നമ്മുടെ നാടല്ലെ, അത്ര ഒക്കെ പ്രതീക്ഷിച്ചാ മതി. കുഴപ്പം ഈ നാടിന്‍റെ ഭരണ കൂടതിനാണ്, അല്ലാതെ സാദാ മദ്യപാന്മാര്‍ക്കല്ല. ഓര്‍ത്തു തീര്‍ന്നില്ല, ദാണ്ടേ പോണൂ എന്‍റെ വണ്ടി എന്‍റെ കണ്ട്രോളും തെറ്റിചോണ്ട്‌റോഡിന്‍റെ സൈഡിലൂടെ. വീണു. ഇല്ല വീണ പോലെ.

ഞാന്‍ വീണാ? ഹായ് ഇല്ല. . പിന്നെ....? ഞാന്‍ വണ്ടി ഓഫ് ചെയ്തു അവിടെതന്നെ നിന്നു.

ഹൊ അപ്പൊ എന്തൊക്കെയാണ് കാര്യങ്ങള്‍. രണ്ടു മിനിട്ട് കൊണ്ടു ഞാന്‍ പുക ആയേനെ എന്നോര്‍ത്തപ്പോ ഒരു സന്തോഷമോ അര്മാടമോ എന്തോ ഒരു വികാരം വന്നു നിറഞ്ഞു മനമാകെ. ഒരു പാട്ടു പാടാന്‍ ഓര്‍ത്തിട്ടു സെന്റി അല്ലാതെ ഒന്നും ഓര്‍മയില്‍ കിട്ടുന്നില്ല. നല്ല നല്ല പാട്ടുകള്‍ പഠിച്ചു വെക്കേണ്ടതിന്റെ ആവശ്യകത ഇപ്പോളാണ് മനസ്സിലാകുന്നത്‌.

ആ വിട്. ഞാന്‍ പറഞ്ഞു വന്നത് ഞാന്‍ ഓള്‍മോസ്റ്റ് വടി ആകാന്‍ പോയതിനെ കുറിച്ചാണ്. ആ ടൈമില്‍ ഞാന്‍ ഓര്‍ത്തത്‌ എന്താണെന്നു വെച്ചാ.... കൊള്ളാമായിരുന്നു പലതും. നന്നായിരുന്നു ചിലതൊക്കെ. ഓര്‍ത്തപ്പോള്‍ ദുഃഖം അല്ല വന്നത്. അപ്പോള്‍ ഞാന്‍ ശെരി ആയിരുന്നു. നാളെ എന്നതിന് വേണ്ടി ഞാന്‍ ചിലപ്പോള്‍ സംസാരിച്ചു, ചിലപ്പോള്‍ മൌനം പൂണ്ടു. ചിലത് കണ്ടു, ചിലത് കാണാതെ പോയി. കണ്ടവ പലതും നന്ന്. അതോടൊപ്പം ഒടുവില്‍ കണ്ട കനവും. ക്രിസ്മസിന്റെ പിറ്റേന്ന് രാത്രി എട്ടിന് റോഡ് സൈഡില്‍ വെച്ചു എനിക്ക് ബോധോദയം ഉണ്ടായോ? എന്നല്ല. പക്ഷെ എന്നിലെ ഞാന്‍ എനിക്ക് പറഞ്ഞു തന്നു ഞാന്‍ ശെരി ആയിരുന്നെന്നു.

അപ്പോള്‍ ഞാന്‍ എന്നെ തന്നെ ക്രിസ്മസ് വിഷ് ചെയ്തു, എനിക്ക് നാളെ എന്നൊന്ന് ഇല്ലെങ്കിലും ഇന്നു ഞാന്‍ ദുഖിക്കുന്നില്ല എന്ന സത്യം മനസ്സിലാക്കിയ വകയില്‍.

2 comments:

നമ്മൂടെ ലോകം said...

മദ്യപിച്ചു ദൈവം തന്ന വെളിവ് കാശുകൊടുത്തു ഇല്ലാതാക്കി, വഴക്കുകൂടി, വീട്ടുകാരെ പേടിച്ചു, റോട്ടിൽ വീണു...... ഹ ഹ ഹ ജീവിതം അടിപൊളീ..........

Rejeesh Sanathanan said...

ഇതാണ് പറയുന്നത് വെള്ളമടിച്ചോണ്ട് വണ്ടി ഓടിക്കരുതെന്ന്..........:)