Sunday, November 16, 2008
all alone in this big world
now its like drownin in the deep waters.
wn i need the world 2 stand by me
i myself pushed it away frm me
i wish u still b ther 4 me
so that i can overcom the pain
which i must suffer, which i must get in2.
ഇനിയും ഞാന്‍....
എനിക്കൊരു ദിവസം കൂടി തരിക
ഞാന്‍ പൂക്കള്‍ ഇറുതെടുക്കാതെ ജീവിക്കാം
കുഞ്ഞിന്റെ കണ്ണില്‍ നോക്കി പുഞ്ചിരിക്കാം
വീണു കിടക്കുന്നവന്റെ കണ്ണീര്‍ തുടച്ചോളാം
അവളുടെ ചിരി മായാതെ നോക്കാം
ഞാന്‍ നക്ഷത്രങ്ങളെ നോക്കി നടന്നോളാം
എന്റെ നേര്‍ക്ക് നീളുന്ന ഓരോ ചിരിയും പാഴായ് പോകാതെ സൂക്ഷിച്ചോളാം
ഒരു ദിനം കൂടി തരിക, എനിക്കൊരു
ജീവിതം കൂടി തരിക.
Wednesday, November 5, 2008
ആകാശ ഗോപുരം- ഞാന്‍ കണ്ടതെങ്ങനെ
എന്തുകൊണ്ടു ആല്‍ബര്‍ട്ട് സാംസന്‍ ഒരു മാസ്റ്റര്‍ ആക്കുമ്പോള്‍ ആയിരിക്കുന്നു? പുതിയ തലമുറയ്ക്ക് അയാളുടെ വാതിലില്‍ മുട്ടിവിളിക്കാതെ തന്നെ അകത്തു കടക്കാന്‍ ആകാതതെന്തു? ഞാന്‍ കണ്ടിട്ടുള്ള ഇടത്തൊന്നും ആരും ആരെയും സിംഹാസനത്തില്‍ നിന്നും വലിച്ചു താഴെ ഇറക്കിയ ശേഷം അല്ല സ്വയം പ്രതിഷ്ടിക്കുന്നത്. ഞാന്‍ രാജാവിനെക്കാളും വലിയവന്‍ ആണെന്നു സമൂഹം അംഗീകരിക്കുമ്പോള്‍ പഴയ രാജാവ് സ്ഥാനഭ്രഷ്ടനാകുകയും ഞാന്‍ ആ സ്ഥാനത്ത് എത്തുകയും ചെയ്യുന്നതാണ് എന്‍റെ അനുഭവം. എന്‍റെ നാട്ടില്‍ പത്തു കല്ല്‌ആശാരിമാര്‍ക്ക് ഒരേ സമയം അതിജീവനം സാധ്യമെങ്കില്‍ ലണ്ടനില്‍ ഒന്നിലധികം മാസ്റ്റര്‍ ബില്ടെഴ്സ്നു നിലനില്പ് സാധ്യമാണ് എന്നാണ് എന്‍റെ സമൂഹം എന്നെ ഓര്‍മിപ്പിക്കുന്നത്.
ഏതോ കാലഘട്ടത്തില്‍ നോര്‍വേജിയന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഇബ്സെന്റെ നാടകം മലയാളത്തില്‍ ലണ്ടനില്‍ പുനര്‍ നിര്‍മിക്കുമ്പോള്‍ നാം എന്താണ് പ്രതീക്ഷിക്കുന്നത്? കെ. പി.കുമാരന്റെ ആകാശ ഗോപുരം മലയാള സിനിമയില്‍ എവിടെയാണ് നില്ക്കുന്നത് എന്നാണ് പടം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ നമുക്കു തോന്നുന്നത്?
ഒരു നാടകം സിനിമ ആക്കുമ്പോള്‍ അത് സിനിമ ആകുന്നില്ല എന്ന് ആദ്യത്തെ പത്തു മിനുട്ടില്‍ തന്നെ നമ്മള്‍ അറിയുന്നു. ഒരു നാടകം വലിയ കാന്‍വാസില്‍ കാണിക്കുകയാണ് താന്‍ എന്ന് സംവിധായകന്‍ വളരെ പെട്ടെന്ന് തന്നെ അനുഭവിപ്പിക്കുന്നു. ഒരു ശരാശരി മലയാളിയായ ഞാന്‍ നാടകങ്ങളില്‍ നിന്നും അകന്നു സിനിമയില്‍ അഭയം പ്രപിച്ചവനാണ്. "തന്നെ പോലുള്ളവര്‍ക്ക് വേണ്ടിയല്ല സുഹൃത്തേ എന്റെ പടം" എന്ന മെസേജ് വളരെ ശക്തിയായി പ്രസരിക്കുന്നത് കൊണ്ടായിരിക്കണം, ബാംഗ്ലൂര്‍ തിയേറ്ററില്‍ ഓരോ സംഭാഷണത്തിനും സ്ത്രീകളടക്കമുള്ള പ്രേക്ഷകര്‍ ബദല്‍ പറയുന്നതു കെട്ട് കൊണ്ടു പടം കാണേണ്ടി വന്നത്.
അന്തര്‍ദേശീയ പ്രശസ്തരായ കലാകാരന്മാരാണ് ആകാശ ഗോപുരത്തിന്റെ പിന്നണിയില്‍. സന്തോഷ് തുണ്ടിയിലിന്റെ ചായാഗ്രഹണം നന്ന്. ഒരു സിനിമയില്‍ സ്റ്റോണ്‍ ഹെന്ജ് ചിത്രീകരിച്ചിരിക്കുന്നത് ആദ്യമായാണ് കാണുന്നത്. നായികാ നായകന്മാര്‍ മനസ്സ് തുറക്കുന്ന രംഗങ്ങളും ഒരു ഗാനവും സ്റ്റോണ്‍ ഹെങ്ങിന്റെ പശ്ചാത്തലത്തില്‍ ആയി ചേര്‍ത്തിട്ടുണ്ട്. ജോണ്‍ വാള്‍ട്ട്മാന്റെ സംഗീതം എന്നില്‍ ഒരു മായാജാലവും സൃഷ്ടിച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല.
ഇബ്സെന്റെ നാടകത്തില്‍, തന്‍റെ ഭാര്യയുടെ കത്തിപ്പോയ തറവാടില്‍ നിന്നുമാണ് ഹാവാഡ് സോനെസ്സ് എന്ന മാസ്റ്റര്‍ ബില്ടെര്‍ തന്‍റെ ജീവിതത്തിന്‍റെ വിജയ യാത്ര തുടങ്ങുന്നത്. ഭാഗ്യ ദേവത എന്നും അയാളുടെ കൂടെയായിരുന്നു. ഓരോ വാതിലും തുറന്നു തുറന്നു അയാള്‍ മുന്നേറി. കൂറ്റന്‍ പള്ളികളും അവയ്ക്ക് മുകളില്‍ ആകാശ ഗോപുരങ്ങളും മറ്റുള്ളവര്‍ക്ക് വീടുകളും നിര്‍മിക്കുന്ന സോനെസ്സിനു തന്‍റെ കത്തിപ്പോയ വീടും തകര്ന്നു പോയ കുടുംബവും പുനര്‍ നിര്‍മിക്കാന്‍ ഒരിക്കലും സാധിക്കുന്നില്ല എന്നതാണ് അയാളുടെ ഭാര്യ അലീനയെ തളര്‍ത്തുന്നത്. നായകന്‍റെ ഉള്ളിലും ആ കുറ്റബോധം ഉള്ളതായി നാം കാണുന്നുണ്ട് നാടകത്തില്‍.
സിനിമ പരിഭാഷയില്‍ നാം കാണുന്ന എല്ലാ കഥാപാത്രങ്ങളും ഗ്രേ കളര്‍ ആണ്. ആര്ക്കും സ്വയം ചെയ്യുന്നതിനോന്നും കാരണം വ്യക്തമാക്കാന്‍ സാധിക്കുന്നില്ല. സാംസന്‍ എന്ന നായകനും ഭാര്യയും തമ്മിലുള്ള ഉലഞ്ഞ ബന്ധം, ഒരു രാത്രി പൊടുന്നനെ അവരുടെ വീട്ടില്‍ അഥിതി ആയെതുന്ന ഹില്‍ഡ എന്ന പെണ്‍കുട്ടി, പുതു തലമുറ വളര്‍ന്നു വരുന്നതിനു മാസ്റ്റര്‍ ബില്ടെര്‍ എങ്ങനെ തടസ്സമാകുന്നു, നായകന്‍റെ കുഞ്ഞുങ്ങളുടെ മരണത്തിനു അയാള്‍ മാനസികമായി സ്വയം ഉത്തരവാദിത്തം എടുക്കുന്നതെന്തിനു, ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ചിത്രതിനിടയ്ക്കു ഉയരുന്നു. കഥാപാത്രങ്ങള്‍ ലണ്ടനിലെ പ്രവാസിമലയാളികള്‍ ആയതിനാല്‍ നാം അവര്ക്കു ഒരു ശരാശരി മലയാളിയില്‍ നിന്നും ഒരകലം കല്പിച്ചു കൊടുക്കും. പക്ഷെ ആ സ്പേസിനു പോലും ഉള്‍ക്കൊള്ളാനാവാത്ത രീതിയിലാണ് പല സംഭാഷണങ്ങളും. നായകന്‍ തന്‍റെ ഓഫീസ് സഹായിയായ യുവതിയോട് അവളുടെ വിവാഹത്തിന് ശേഷവും അവളെ അയാള്‍ക്ക് വേണം എന്ന് പറയുമ്പോള്‍, "അങ്ങെത്ര ദയാലുവാണ്" എന്നാണ് മറുപടി. ഇംഗ്ലീഷ് സംഭാഷണങ്ങള്‍ പദാനുപദ തര്‍ജമ നടത്തി ഒരു സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന കല്ലുകടി പരക്കെയുണ്ടു ഈ സിനിമ മൊത്തം. മാസ്റ്റര്‍ ബില്ടെര്‍ നാടകത്തില്‍ ഹില്‍ഡ എന്ന പെണ്‍കുട്ടിയോട് അവളുടെ ക്രിസ്ത്യന്‍ പേരു ചോദിക്കുന്നതു അവളുടെ കുടുംബത്തെപറ്റി അറിയാനാണ്. എന്നാല്‍ അത് സിനിമയില്‍ ആയപ്പോള്‍ തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന പെണ്‍കുട്ടിയുടെ പേരൊരു ക്രിസ്ത്യന്‍ പേരാണെന്ന് താനോര്‍ക്കുന്നു എന്ന് സാംസണ്‍. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കെവിടെയാണ് പിഴച്ചത്?
തന്‍റെ സഹായിയെ താന്‍ കൈ പിടിച്ചു ഉയര്‍ത്തിയാല്‍ അയാള്‍ക്കും തന്നെ പോലെ ഉയരങ്ങള്‍ കീഴടക്കാന്‍ ആകുമെന്ന് അറിയുന്ന സോനെസ്സ്. തനിക്ക് നല്കാനകുന്നതിലും കൂടുതലാണ് തന്നോടു ആവശ്യപ്പെടുന്നത് എന്ന് വിശ്വസിക്കുന്ന അയാള്‍ തന്‍റെ സഹായിയെ വളരാന്‍ അനുവദിക്കുന്നില്ല. "There are a few special chosen people who've been graced with the power and ability to want something, will something- so insistently and so inexorably- that they must get it in the end" എന്നാണ് സോനെസ്സ് വിശ്വസിക്കുന്നത്.
പന്ത്രണ്ടാം വയസ്സില്‍ മാസ്റ്റര്‍ ബില്ടെര്‍ തനിക്ക് വാഗ്ദാനം ചെയ്ത രാജ്യം ആവശ്യപ്പെട്ടു കൃത്യം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സെപ്റ്റംബര്‍ പതിനാറിന് പ്രത്യക്ഷപ്പെടുന്ന ഹില്ട എന്ന പെണ്‍കുട്ടി. തന്‍റെ മനസ്സു തന്നെയാണ് അവളെ വിളിച്ചതെന്ന് പതിയെ മനസ്സിലാക്കുന്ന സോനെസ്സ് എന്ന മാസ്റ്റര്‍ ബില്ടെര്‍. തന്‍റെ വളര്‍ച്ചയ്ക്കായി തന്‍റെ ഭാര്യയുടെ വീട് കത്തിഅമരന്നതാനെന്നു അയാള്‍ മനസ്സിലാക്കുന്നു. വാതില്‍ക്കല്‍ വന്നു മുട്ടുന്ന പുതിയ തലമുറയ്ക്ക് ചെവി കൊടുക്കാന്‍ ഹില്ടയുടെ പ്രേരണ മൂലം മാസ്റ്റര്‍ ബില്ടെര്‍ തയ്യാറാകുന്നു. താന്‍ പണിത ഭവനങ്ങള്‍ മനുഷ്യരെ സന്തുഷ്ടരാക്കുന്നില്ല എന്ന് അയാള്‍ തിരിച്ചറിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ആകാശ ഗോപുരം വാഗ്ദാനം ചെയ്യുന്നത് ദൈവമാണ്. "Castels in the air, they are so easy to hide in" ഇബ്സേന്‍ പറയുന്നു. താന്‍ പൂര്‍ത്തിയാക്കിയ ആകാശഗോപുരത്തിന്‍റെ മുകളില്‍ പുഷ്പചക്രം ചാര്‍ത്താനായി ഹില്ടയുടെ പ്രേരണ മൂലം സോനെസ്സ് കയറുന്നു. ആ കയറ്റം ഭാര്യ അലീനയെ ഭയത്തിലേക്കും ഹില്ടയെ excitement' ലേക്കും നയിക്കുന്നു. ഏറ്റവും മുകളിലെത്തുന്ന മാസ്റ്റര്‍ ബില്ടെരുടെ കാലിടറുന്നു. അവിടെ നിന്നും തെന്നി വീണു അദ്ദേഹം മരണമടയുന്നു.
കെ. പി. കുമാരന്‍റെ മാസ്റ്റര്‍ ബില്ടെര്‍ക്ക് കാല്‍ ഇടരുന്നെന്കിലും അയാള്‍ താഴെ വീഴുന്നില്ല. അയ്യാള്‍ ഉയരത്തിലേക്ക് കൊണ്ടു പോയ പുഷ്പ ചക്രത്തില്‍ നിന്നുമുള്ള പൂക്കളാല്‍ ഹില്‍ഡ പൊതിയപ്പെടുകയാണ് ചലച്ചിത്രാന്ത്യത്തില്‍. ഇചചാശക്തിയുള്ളവര്‍ക്കെ ആകാശഗോപുരങ്ങള്‍ ഉയര്‍താനാകൂ. എല്ലാ ഇടര്‍ച്ചകളും പതനത്തില്‍ അവസാനിക്കണം എന്നില്ല എന്ന് ചലച്ചിത്ര ഭാഷ്യം. ക്ലൈമാക്സില്‍ സംവിധായകന്‍ എടുത്ത സ്വാതന്ത്ര്യം സംഭാഷണങ്ങളിലും എടുത്തിരുന്നെന്കില്‍ കൂടുതല്‍ മലയാളികളിലേക്ക് ഈ ചിത്രം എത്തിയേനെ. ലളിതമായി പറഞ്ഞു പോകുന്ന രീതി അല്ലെങ്കിലും ഒരു നല്ല പ്രയത്നം. appreciated.